Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Attack

Idukki

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം 15ന്

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​രും.
15നു ​രാ​വി​ലെ 11.30നാ​ണ് യോ​ഗം. വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള 25 ക​ര്‍​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​കു​ന്ന കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്യും. കാ​ട്ടാ​ന ഉ​ള്‍​പ്പ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സ​മീ​പ​നാ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു. ഇ​തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

വന്യജീവി ആക്രമണം; മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായ തുക വർധിപ്പിച്ച് മന്ത്രിസഭ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

മരപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും നാല് ലക്ഷവും വനം - വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപക്ക് പുറമേ സിഎംഡിആർഎഫിൽ നിന്ന് ആറ് ലക്ഷം അനുവദിക്കും.

40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും, സിഎംഡിആർഎഫിൽ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94600 രൂപയും അനുവദിക്കും.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: കോ​ത​മം​ഗ​ല​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നാ​യി കോ​ത​മം​ഗ​ല​ത്തെ പ്ര​ത്യേ​ക സോ​ണാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

കോ​ത​മം​ഗ​ല​ത്ത് സ്പെ​ഷ​ൽ ടീ​മി​നെ നി​യോ​ഗി​ക്കും. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കോ​ത​മം​ഗ​ല​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തും. 3.75 കോ​ടി രൂ​പ ചെ​ല​വി​ൽ 30 കി​ലോ​മീ​റ്റ​റി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​മെ​ന്നും ആ​ന്‍റ​ണി ജോ​ണി​ന്‍റെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ക​ർ​ഷ​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ൾ​​​​പ്പെ​​​​ടെ ക​​​​ർ​​​​ഷ​​​​ക​​​​ർ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഓ​​​​ൾ ഇ​​​​ന്ത്യ കി​​​​സാ​​​​ൻ ഖേ​​​​ത് മ​​​​സ്ദൂ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.

സം​​​​ഘ​​​​ട​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്. രാ​​​​ജീ​​​​വ​​​​ൻ മാ​​​​ർ​​​​ച്ച് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​അ​​​​ബ്ദു​​​​ൾ അ​​​​സീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി. നേ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​ൻ. വി​​​​നോ​​​​ദ് കു​​​​മാ​​​​ർ, പി.​​​​ആ​​​​ർ. സ​​​​തീ​​​​ശ​​​​ൻ, പി.​​​​കെ. ഭ​​​​ഗ​​​​ത്, ബി. ​​​​ഭ​​​​ദ്ര​​​​ൻ, ധ്രു​​​​വ കു​​​​മാ​​​​ർ, എ.​​​​വി. അ​​​​ജ​​​​യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up